Saturday, January 5, 2008

MY FIRST ATTEMPT

ആദ്യമായിട്ട്‌ ബ്ലോഗിനെ കുറിച്ച്‌ അറിഞ്ഞത്‌ ഐ സി ജെ(ഇന്‍സ്‌റ്റിറ്റിയുട്ട്‌ ഓഫ്‌ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ്‌ ജേര്‍ണലിസം)യില്‍ വന്നതിനു ശേഷമാണ്‌.അതും ജോസഫ്‌ ആന്റണി സാറിലൂടെ..(അദ്ദേഹത്തിന്റെയാണ്‌ വളരെ പ്രസിദ്ധമായ 'കുറിഞ്ഞി ഓണ്‍ലൈന്‍' എന്ന ബ്ലോഗ്‌.അദ്ദേഹം ഞങ്ങളെ വിട്ട്‌ പാലക്കാട്ടേക്ക്‌ പോയി.അതൊരു വലിയ നഷ്ടമായിപ്പോയി).പിന്നെ ഒരു ദിവസം വെറുതെ ഒരു രസത്തിന്‌ സുഹൃത്തുക്കളായ സക്കീറും സന്ദീപും ബ്ലോഗില്‍ എഴുതുന്നതു കണ്ടപ്പോള്‍ എനിക്കും ബ്ലോഗെന്നൊരു ആഗ്രഹം മനസ്സിലുദിച്ചു.അപ്പോള്‍ തന്നെ കമ്പ്യൂട്ടര്‍ അദ്ധ്യാപകനായ പ്രജീഷ്‌ സാറിന്റെ സഹായത്തോടെ ഒരു ബ്ലോഗിന്റെ ഉടമയായി മാറി ഞാനും.ഈ അവസരത്തില്‍ എന്നെ സഹായിച്ച എല്ലാവരോടും എന്റെ നന്ദി അറിയിക്കുന്നു.വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ സ്വന്തം ലിഷ

No comments: