Saturday, May 17, 2008

ഒരു കിളി കൊഞ്ചല്‍

കേരളം എന്തുകൊണ്ട്‌ ഇത്ര സുന്ദരമായെന്ന്‌ അറിയുമോ.....? (ഞാന്‍ ഉദ്ദേശിച്ചത്‌ അരി ക്ഷാമത്തിന്റെയും വിലക്കയറ്റത്തിന്റെയും കാര്യത്തിലല്ല.) കേരളം സുന്ദരമായതിനു കാരണം കേരളത്തിന്റെ വശ്യമായ പ്രകൃതിഭംഗിയാണ്‌. വയനാട്ടില്‍ ശരിക്കും ഒരു ഗ്രാമാന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ അതിനെ കുറിച്ച്‌ ബോധവതിയായത്‌ കോഴിക്കോടിന്റെ കടുത്ത ചൂടിലേക്ക്‌ വന്നപ്പോഴാണ്‌. എനിക്ക്‌ ഓര്‍മ്മവെച്ച കാലം മുതല്‍ രാവിലെ കേട്ടുണരുന്നത്‌ വീടിനോട്‌ ചേര്‍ന്നുളള പേര മരത്തില്‍ ഇരുന്ന്‌ പക്ഷികളുടെ പാട്ടുകേട്ടുകൊണ്ടാണ്‌....കടുത്ത ചൂട്‌ എന്നൊരു ഭീകരാവസ്ഥയെ ഞാന്‍ നേരിടുന്നത്‌ കോഴിക്കോട്‌ എത്തിയതിനു ശേഷമാണ്‌. ഇപ്പോള്‍ കടുത്ത നഷ്ടബോധം തോന്നുന്നു, കാരണം ഇപ്പോള്‍ ഞാന്‍ ആ പക്ഷികളുടെ പാട്ട്‌ കേട്ടുകൊണ്ടല്ല ഉണരുന്നത്‌; പകരം ട്രയിനിന്റെ ഹോണടികളും ഇരമ്പിപ്പായുന്ന വാഹനങ്ങളുടെ ശബ്ദങ്ങളും കേട്ടുകൊണ്ടാണ്‌. നഷ്ടബോധം തോന്നുന്നു. എങ്കിലും കാലം കുതിച്ചുപാഞ്ഞുകൊണ്ടിരിക്കെ എന്റെ നാടിന്‌ കാര്യമായ മാറ്റം വന്നിട്ടില്ല എന്നതൊരാശ്വാസമാണ്‌. വല്ലപ്പോഴും നാട്ടിലെത്തുമ്പോള്‍ ഈ പറഞ്ഞവയൊക്കെ എനിക്ക്‌ വീണ്ടും തിരിച്ചുകിട്ടുമെന്നതാണ്‌ ഏക ആശ്വാസം..........ഇതൊന്നും നഷ്ടപ്പെടരുതെയെന്നാണ്‌ ഏക പ്രാര്‍ത്ഥന.

3 comments:

ഫസല്‍ ബിനാലി.. said...

പ്രാര്‍ത്ഥിക്കാനുള്ള മനസ്സ്, അതു തന്നെയാണ്‍ ആ പ്രകൃതിയുടെ മനസ്സ്
ആശംസകള്‍

siva // ശിവ said...

എന്റെ ഗ്രാമവും സുന്ദരം....

ജിജ സുബ്രഹ്മണ്യൻ said...

കുട്ടീ മൊബൈലില്‍ കിളികളുടെ കളകൂജനങ്ങള്‍ സേവ് ചെയ്യൂ..അലാറം ടോണ്‍ ആയി ഇടൂ..അപ്പോള്‍ ഗ്രാമാന്തരീക്ഷത്ത്തില്‍ എത്തിയ പോലെ തോന്നും.

നല്ല പോസ്റ്റ് കേട്ടോ...നാട്ടിന്‍പുറങ്ങളില്‍ പണ്ടത്തെ പോലെ കിളികള്‍ ഒന്നും ഇപ്പോള്‍ ഇല്ലാ എന്നുള്ളതു ഒരു സത്യം ആണ്...