Thursday, May 15, 2008

ഹോസ്‌റ്റലില്‍ ഇപ്പോള്‍ വളരെ ശക്തിയോടെ നടക്കുന്ന ഒരു കാര്യം 'ല്ടൂ' കളിയാണ്‌. ആലപ്പുഴയില്‍ നിന്നുളള സോണിയ ഒരു 'ലുഡോ' ബോര്‍ഡും തന്നിട്ട്‌ പ്രൊജക്ട്‌ വര്‍ക്കിനായി 'നെട്ടോട്ടമോടുകയാണ്‌' .അറുബോറന്‍ ക്ലാസ്സുകള്‍ കഴിഞ്ഞിട്ട്‌ റൂമില്‍ ചെല്ലുമ്പോള്‍ നേരം പോക്കാനായി തുടങ്ങിയതാണ്‌ ഈ കളിയെങ്കിലും ഇപ്പോള്‍ ഇതില്ലാതെ വയ്യെന്നായി കുത്തലും കീയ്യലുമൊക്കെയായി മുന്നേറുന്നതിനിടയില്‍ സിസ്‌റ്റര്‍ ഒരു ദിവസം കൈയ്യോടെ പൊക്കി.കാരണം അമിതമായ ശബ്ദം ഉണ്ടാക്കിയെന്നായിരുന്നു.റൂമിലെ എട്ടുപേരെയും നിരത്തി നിര്‍ത്തി സിസ്റ്റര്‍ അവരുടെ നാക്കാകുന്ന ആയുധത്തെ എടുത്ത്‌ മുന്നിലേക്കിട്ടപ്പോള്‍ മള്‍ട്ടിമീഡിയക്കു പഠിക്കുന്ന ജിഷയ്‌ക്ക്‌ കൈയ്യിലും കാലിലും എന്തെന്നില്ലാത്ത ചൊറിച്ചില്‍...........അവള്‍ കൈയ്യിലെ രോമം പറിച്ചും മുകളില്‍ കറങ്ങുന്ന ഫാനിന്റെ സ്‌പീഡിനെകുറിച്ചും ആകുലതപ്പെട്ടുകൊണ്ട്‌ കര്‍ത്താവ്‌ എന്തെങ്കിലും 'പാപം' ചെയ്‌തിട്ടുണ്ടോ എന്ന്‌ എന്നോട്‌ ചോദിച്ചു.എന്റെ സംശയാസ്‌പദമായ മുഖം കണ്ടിട്ട 'ചുമ്മാ' എന്ന്‌ പറഞ്ഞുകൊണ്ട്‌ അവളുടെ ജോലി തുടര്‍ന്നു.ഇനി ഇതാവര്‍ത്തിച്ചാല്‍ പുറത്താക്കുമെന്ന ഭീഷണിയോടെ ഞങ്ങളെ പോകാനനുവദിച്ച സിസ്‌റ്റര്‍ക്ക്‌ thank you sister ,never repeat it sister പറഞ്ഞിട്ട്‌ first flore ലേക്ക്‌ പടികള്‍ കയറുമ്പോള്‍ ഒരു കളളച്ചിരി.........എല്ലാവരുടെയും മുഖത്ത്‌........പിന്നീടൊരു ഓട്ടമായിരുന്നു. ഓടിച്ചെന്ന്‌ സ്വന്തം കരുക്കളെ എങ്ങനെ 'പഴുപ്പി'ക്കാമെന്ന ചിന്തയോടെ ഞങ്ങള്‍ കളി തുടര്‍ന്നു. ഇപ്പോഴും ഞങ്ങള്‍ ലുഡോ കളിക്കാറുണ്ട്‌.ഇടയ്‌ക്ക്‌ ബോറടിക്കുമ്പോള്‍ ആ ബോര്‍ഡ്‌ തിരിച്ചുവച്ച്‌ ഏണിയും പാമ്പും കളിക്കുമെങ്കിലും ലുഡോയോടുളള ഇഷ്ടം പോയിട്ടില്ല.

4 comments:

നവരുചിയന്‍ said...

ആ ബോര്‍ഡ് തിരിച്ചു വേക്ക് അപ്പൊ എണിം പാമ്പും കളിക്കാം അതാണ് കൂടുതല്‍ practical

Vishnuprasad R (Elf) said...

അതിനെക്കാള്‍ നല്ല കളി വേറെ ഇല്ലേ?
"ലുടോ പാപമാണ്
അത് കളിക്കരുത്
കളിയ്ക്കാന്‍ കൊടുക്കരുത്
കളിയ്ക്കാന്‍ വിളിക്കരുത്"

എന്ന് ശ്രീ ഡോണാരായണ ഗുരു പറഞ്ഞിട്ടില്ലേ .സാരമില്ല കളിയെതായാലും കളിക്കുന്നവന്‍ നന്നായാല്‍ മതി

Vishnuprasad R (Elf) said...

പോയി മണ്ണപ്പം ചുട്ടുകളിക്കൂ

raji said...

ലൂഡോകളിയുടെമഹത്വം ബൈബിളില്‍ ചേര്‍ക്കാന്‍വിട്ടുപോയതില്‍ ഖേദിക്കുന്നു.