Friday, May 16, 2008

ഒരു സാമ്പാറിന്‍ ശാപം

ഹോസ്‌റ്റല്‍ ഡേ അടുത്ത്‌ വരികയാണ്‌. ഞങ്ങള്‍ മുപ്പത്തിയഞ്ചാം മുറിക്കാര്‍ (സിസ്റ്ററുടെ അഭിപ്രായത്തില്‍ തലതെറിച്ച പിള്ളേര്‍) ഞങ്ങലുടെ സംഭാവന നല്‍കണമെന്ന്‌ കഴിഞ്ഞ യോഗത്തില്‍(ലുഡോ കളിക്കിടയില്‍ തീരുമാനിച്ചതാണ്‌.) ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അതുകൊണ്ട്‌ ക്രിസ്‌മസ്സിനു ചെയ്‌തതുപോലെ ഓരെണ്ണം ഒപ്പിക്കാന്‍ തീരുമാനിച്ചു. ക്രിസ്‌മസ്സിന്‌ ഞങ്ങള്‍ ഒരു കോമഡി സ്‌കിറ്റ്‌ ചെയ്‌തിരുന്നു. അതില്‍ മെസ്സില്‍ കിട്ടുന്ന ഫുഡിനെപ്പറ്റി വാചാലമായതു കൊണ്ട്‌ ഇപ്പോള്‍ കിട്ടുന്ന സാമ്പാറിന്റെ കട്ടി കുറച്ചുകൂടി കുറഞ്ഞ്‌ കടല്‍ വെളളം പോലെയായെന്ന്‌ ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞ്‌ പരത്തുന്നുണ്ടായിരുന്നു. ആശംസകളെയെല്ലാം ഞങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകൊണ്ട്‌, പഴയ ചില തെറ്റുകളെ തിരുത്തികൊണ്ട്‌ ഇത്തവണയും ഒരു പുതിയ " സാമ്പാറിന്റെ ശാപം" ഞങ്ങള്‍ അവതരിപ്പിക്കുന്നതായിരിക്കും. അതിലേക്കാവശ്യമുളള അഞ്ചു ലിറ്റര്‍ വെളളം ഈ വേനല്‍ക്കാലത്ത്‌ എങ്ങനെ ഒപ്പിക്കുമെന്ന ആശങ്കയിലാണ്‌ ഞങ്ങള്‍. കിട്ടുമെന്ന്‌ പ്രതീക്ഷിക്കാം.

4 comments:

ഫസല്‍ ബിനാലി.. said...

ജല ലഭ്യതക്കുറവിനെക്കുറിച്ചും മഴ വേട്ടയെക്കുറിച്ചും മഴ വെള്ളം പാഴാക്കുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാകുന്ന ഇത്തരം പോസ്റ്റുകള്‍ പ്രോല്‍സാഹനജനകം തന്നെയാണ്‍ (ആക്കിയതാണെന്ന് ആരും അസ്സുയ പറയില്ലെന്ന് വിശ്വസിക്കുന്നു) ആശംസകളോടെ

ജിജ സുബ്രഹ്മണ്യൻ said...

ഹോ..അതിനിത്ര തല പുണ്ണാക്കേണ്ട ആവശ്യം ഉണ്ടോ ? റ്റോയ് ലറ്റില്‍ നല്ല പോലെ വെള്ളം ഇല്ലേ

Vishnuprasad R (Elf) said...

വെള്ളത്തിന്റെ കാര്യം ഓര്‍ത്ത് ബുധിമുട്ടെണ്ട . അഞ്ചു ലിറ്റര്‍ വെള്ളമല്ലേ വേണ്ടത് . അതുണ്ടാക്കാനുള്ള വഴി പറഞ്ഞുതരാം . അരക്കിലോ പച്ചമാങ്ങ വാങ്ങി മുന്നില്‍ വെച്ചാല്‍ മതി , നാല് ലിറ്റര്‍ വെള്ളം വായില്‍ വരും . ഈ പൊട്ട ഐഡിയ പറഞ്ഞുതന്ന എന്‍റെ ചെകിടത്തിട്ട് ഒന്നു തന്നാല്‍ , ഒരു ലിറ്റര്‍ വെള്ളം എന്‍റെ കണ്ണില്‍ നിന്നും കിട്ടും . ഇപ്പോള്‍ അഞ്ചു ലിറ്റര്‍ ആയില്ലേ .എന്നാല്‍ പിന്നെ തുടങ്ങിക്കോ "ഒരു സാമ്പാറിന്‍ ശാപം"

ചങ്ങാതിക്കൂട്ടം said...

ഒരു നഗരമധ്യത്തിലുളള ഹോസ്‌റ്റലിലെ അന്തേവാസിയായ എനിക്ക്‌ വെളളത്തിന്റെ വില മനസ്സിലായത്‌ വേനല്‍ക്കാലമായതോടുകൂടിയാണ്‌. എങ്കിലും ' കാന്താരിക്കുട്ടിയും' 'ഡോണും' പുതിയ വഴികള്‍ പറഞ്ഞുതന്നപ്പോള്‍ പരിഗണിക്കാവുന്നവ ആണെന്ന്‌ എനിക്ക്‌ തോന്നുന്നു. ഭാവിയിലേക്ക്‌ പരിഗണിക്കാം.